Uae
ശൈഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും
യു എ ഇയുടെ ആധികാരിക പാരമ്പര്യങ്ങളെക്കുറിച്ചും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സ്ഥാപിക്കുന്നതിലും അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ വഹിച്ച പങ്കിനെക്കുറിച്ചും നേർക്കാഴ്ച നൽകുന്നതാണ് ഫെസ്റ്റിവൽ.
അബൂദബി| ശൈഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് അൽ വത്ബയിൽ ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് പരിപാടി. “ഹയാക്കും’ എന്ന പ്രമേയത്തിൽ 120 ദിവസത്തെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും നടക്കും. ഉദ്ഘാടന പരേഡ്, ഓപ്പൺ എയർ സർക്കസ് ഷോകൾ, സമ്മാന വിതരണങ്ങൾ, പരമ്പരാഗത സൈനിക ബാൻഡ് പ്രകടനങ്ങൾ, പൈതൃക, നാടോടി മത്സരങ്ങൾ, ചലനാത്മക കായിക വിനോദ പ്രവർത്തനങ്ങൾ ഫെസ്റ്റിവലിൽ നടക്കും.
യു എ ഇയുടെ ആധികാരിക പാരമ്പര്യങ്ങളെക്കുറിച്ചും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സ്ഥാപിക്കുന്നതിലും അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ വഹിച്ച പങ്കിനെക്കുറിച്ചും നേർക്കാഴ്ച നൽകുന്നതാണ് ഫെസ്റ്റിവൽ.
സന്ദർശകർക്ക് വെടിക്കെട്ടുകളും ഡ്രോൺ ഷോകളും, എമിറേറ്റ്‌സ് ഫൗണ്ടനിലെ തത്സമയ പ്രകടനങ്ങൾ, ലേസർ ഡിസ്‌പ്ലേകൾ, അൽ വത്ബ ഫ്ലോട്ടിംഗ് മാർക്കറ്റ്, ഫ്ലൈയിംഗ് റെസ്റ്റോറന്റ‌്, അപൂർവയിനം സാങ്ച്വറി തുടങ്ങിയവ ആസ്വദിക്കാനാവും. യു എ ഇ ഹെറിറ്റേജ് പവലിയനുകൾ ലോകമെമ്പാടുമുള്ള സന്ദർശകരെയും താമസക്കാരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യും.
സന്ദർശകർക്ക് പങ്കെടുക്കുന്ന ഓരോ രാജ്യത്തിന്റെയും സംസ്കാരം, ആചാരങ്ങൾ, ഉത്പന്നങ്ങൾ എന്നിവ അനുഭവിക്കുന്നതിനായി അന്താരാഷ്ട്ര പവലിയനുകൾ വിവിധ പ്രകടനങ്ങളും പരിപാടികളും സംഘടിപ്പിക്കും.
വ്യത്യസ്ത വിഭവങ്ങൾ വിളമ്പുന്ന മൊബൈൽ ഫുഡ് ട്രക്കുകൾക്കൊപ്പം ജനപ്രിയവും അന്തർദേശീയവുമായ റെസ്റ്റോറന്റുകളും അണിനിരക്കും. ശൈഖ് സായിദ് ഫെസ്റ്റിവൽ ദിവസവും വൈകീട്ട് നാല് മുതൽ മുതൽ അർധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒന്ന് വരെയും പൊതുജനങ്ങളെ സ്വാഗതം ചെയ്യും.