Ongoing News
ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ആഗോള ആകര്‍ഷണത്തില്‍ മുന്നില്‍
'സാംസ്‌കാരികവും ചരിത്രപരവുമായ അനുഭവങ്ങള്‍' വിഭാഗത്തില്‍ മസ്ജിദ്, ലോകത്ത് മൂന്നാം സ്ഥാനത്താണ്.
അബൂദബി| പ്രദേശത്തെ ഏറ്റവും ആകര്‍ഷകമായ ലാന്‍ഡ്മാര്‍ക്കുകളുടെ ഏറ്റവും മുന്നില്‍ ഇടം നേടി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്. ട്രാവല്‍ ആന്‍ഡ് ടൂറിസം കാര്യങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത കമ്പനിയായ ട്രിപ്പ് അഡൈ്വസര്‍ പ്രസിദ്ധീകരിച്ച 2024-ലെ റിപ്പോര്‍ട്ടില്‍ ‘ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍’ എന്ന വിഭാഗത്തില്‍, ലോകത്തിലെ 25 ആകര്‍ഷണങ്ങളില്‍ പത്താം സ്ഥാനവും മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനവും നേടി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ സമര്‍പ്പിച്ച 80 ലക്ഷത്തിലധികം ആകര്‍ഷണങ്ങളുടെ വിശകലനത്തിലൂടെയാണ് റാങ്കിംഗ് നിര്‍ണയിച്ചിരിക്കുന്നത്. ‘സാംസ്‌കാരികവും ചരിത്രപരവുമായ അനുഭവങ്ങള്‍’ വിഭാഗത്തില്‍ മസ്ജിദ്, ലോകത്ത് മൂന്നാം സ്ഥാനത്താണ്. യു എ ഇയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഖസര്‍ അല്‍ വതന്‍, ഇത്തിഹാദ് ടവേഴ്‌സ് എന്നിവ ഇതില്‍പെടും.