Connect with us

Uae

ചാഡിൽ ശൈഖ് സായിദ് മസ്ജിദും സാംസ്‌കാരിക കേന്ദ്രവും നിർമിക്കും

5,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 10,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പള്ളിയാണ് നിർമിക്കുക.

Published

|

Last Updated

അബൂദബി|ചാഡിന്റെ തലസ്ഥാനമായ എൻജമേനയിൽ യു എ ഇ ശൈഖ് സായിദ് മസ്ജിദും സാംസ്‌കാരിക കേന്ദ്രവും നിർമിക്കും. യു എ ഇ എയ്ഡ് ഏജൻസിയും ചാഡ് സർക്കാരും ഇത് സംബന്ധമായ കരാർ ഒപ്പുവെച്ചു. 5,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 10,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പള്ളിയാണ് നിർമിക്കുക. 5,000 പേർക്ക് അകത്തും 5,000 പേർക്ക് പുറത്തെ മുറ്റത്തും പ്രാർഥിക്കാം. പൊതു ലൈബ്രറിയും ഖുർആൻ, ഇസ്്ലാമിക പഠനങ്ങൾക്കുള്ള മതപാഠശാലയും പള്ളിയിൽ ഉൾപ്പെടും.
2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ 16 ക്ലാസ് മുറികൾ, ഓഫീസുകൾ, പ്രഭാഷണങ്ങൾ, വർക്്ഷോപ്പുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവക്കുള്ള ബഹുമുഖ ഹാളുകൾ, ലൈബ്രറി എന്നിവ ഉണ്ടാകും. ഇഫ്താർ ഭക്ഷണ വിതരണം, ഈദ് സമയത്ത് ബലിമാംസം വിതരണം, പരിശീലന കോഴ്‌സുകൾ, യു എ ഇ – ചാഡ് ദേശീയ പരിപാടികൾ എന്നിവ ഇവിടെ സംഘടിപ്പിക്കും. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ യു എ ഇ സ്റ്റേറ്റ് മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്്യാൻ, യു എ ഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അൽ അമീരി, ചാഡിന്റെ ധനകാര്യ, ബജറ്റ്, സാമ്പത്തിക, ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രി താഹിർ ഹമീദ് ഗ്വിലിൻ തുടങ്ങിയവർ പങ്കെടുത്തു.
അതിനിടെ, അബൂദബി അൽ ശാതി കൊട്ടാരത്തിൽ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ചാഡ് പ്രസിഡന്റ്മുഹമ്മദ് ദേബി ഇറ്റ്‌നോയെ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇരു നേതാക്കളും ചർച്ച നടത്തി.

Latest