Connect with us

International

ശിഹാബ് ചോറ്റൂർ പാകിസ്ഥാനിൽ പ്രവേശിച്ചു

യാത്ര തുടരുന്നത് നാല് മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ

Published

|

Last Updated

ന്യൂഡൽഹി | കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ യാത്ര പുനരാരംഭിച്ചു. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നാല് മാസത്തോളമായി അമൃത് സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് ശിഹാബ് കഴിഞ്ഞിരുന്നത്. ഇന്നലെ പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെയാണ് ഇന്ന് യാത്ര പുനരാരംഭിച്ചത്. വിസ ശരിയായ കാര്യം ഇന്നലെ തന്നെ ഫേസ്ബുക്ക് ലൈവിലൂടെ ശിഹാബ് അറിയിച്ചിരുന്നു.

കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് പുറപ്പെട്ടത്.

യാത്രാദൃശ്യങ്ങൾ ശിഹാബിൻ്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടിട്ടുണ്ട്. https://www.youtube.com/watch?v=RSsY82mwb-Y

അൽ ഹംദുലില്ലാഹ്, പാകിസ്ഥാനിൽ എത്തി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

 

Latest