വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മലപ്പുറത്ത് നിന്ന് കാല്‍നടയായി മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ വിശ്വാസികളുടെ ആവേശമായി മാറിയത് ശരവേഗത്തിലാണ്. ഈ മാസം രണ്ടിന് പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് നടന്നുതുടങ്ങിയ ശിഹാബ് ഇപ്പോള്‍ മഹാരാഷ്ട്രയിലൂടെയാണ് തന്റെ യാത്ര തുടരുന്നത്. കേരളത്തില്‍ നിന്ന് ലഭിച്ചതുപോലെ ആവേശകരമായ സ്വീകരണങ്ങള്‍ മറുനാട്ടിലും ശിഹാബിന് ലഭിക്കുന്നുണ്ട്. തന്നെ അറിയാത്ത താന്‍ അറിയാത്ത നിരവധി പേര്‍ സഹായവും സ്‌നേഹവും നല്‍കി കൂടെക്കൂടുന്നു. തികച്ചും ആവേശകരമായ അനുഭവം.
വീഡിയോ കാണാം
---- facebook comment plugin here -----