Connect with us

anupama child missing case

ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി ഷിജൂഖാന്‍

ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | ശിശുക്ഷേമ സമിതിക്കെതിരെ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ വിശദീകരണവുമായി സമിതി ജനറല്‍ സെക്രട്ടറി ഷിജൂഖാന്‍. ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണ്. പൊതുജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും ഷിജൂഖാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹം ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല. ശിശുക്ഷേമ സമിതിയുടെ പേരില്‍ ഇറക്കിയ വിശദീകരണകുറിപ്പിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണ് എന്ന് കുറിപ്പില്‍ അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20 ന് അനുവദിച്ച രജിസ്‌ട്രേഷന്‍ 2022 ഡിസംബര്‍ വരെ കാലാവധിയുണ്ട്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest