Connect with us

Ongoing News

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ

2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. തനിക്ക് അവസരങ്ങൾ നൽകിയ ബി സി സി ഐക്കും തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത ക്രിക്കറ്റ് പ്രേമികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ കൂടിയായ ശിഖർ ധവാൻ ഇന്ന് രാവിലെയാണ് എക്സ് പോസ്റ്റിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്.

‘‘തന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!’’, ശിഖർ ധവാൻ എക്സിൽ കുറിച്ചു.

2010 ഒക്ടോബറിൽ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ധവാൻ തൻ്റെ ഏകദിന അരങ്ങേറ്റം നടത്തിയത് . അദ്ദേഹത്തിൻ്റെ ടെസ്റ്റ് അരങ്ങേറ്റം 2013 മാർച്ചിൽ മൊഹാലിയിൽ ഓസ്ട്രേലിയക്ക് എതിരെ തന്നെയായിരുന്നു ആ മത്സരത്തിൽ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായ 174 പന്തിൽ നിന്ന് 187 റൺസ് നേടിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്.

Latest