Kerala
ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകര്‍; വെളിപ്പെടുത്തലുമായി ഷൈന്‍
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി ബന്ധം

കൊച്ചി | കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്നും ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകരാണെന്നും ലഹരി കേസില്‍ പോലീസ് പിടിയിലായ നടന്‍ ഷൈന്‍ ടോമി ചാക്കോയുടെ മൊഴി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതിയായ 2015ലെ കൊക്കൈയന്‍ കേസില്‍ തസ്‌ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
ലഹരി വിമുക്തി കേന്ദ്രത്തില്‍ രണ്ടാഴ്ച ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ഇയാള്‍ ചാടിപ്പോവുകയായിരുന്നു. കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കാതെയാണ് ഷൈന്‍ ചാടിപ്പോയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഷൈനിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി.
ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് തസ്‌ലീമ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഷൈനടക്കമുള്ളവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.