Kerala
ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ അന്വേഷിക്കുന്നു; ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും കൊച്ചി പോലീസ് കമ്മിഷണര്‍
കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനം.

കൊച്ചി | ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ സംബന്ധിച്ച് അന്വേഷണം നടക്കുകയാാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ആവശ്യമെങ്കില്‍ നടനെ ഇനിയും ചോദ്യം ചെയ്യുമെന്നും അന്വേഷണവുമായി ഷൈന്‍ സഹകരിക്കുന്നുണ്ടെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലഹരി ഇടപാടുകാരന്‍ സജീറിനായി അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനം. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സാഹചര്യവും ഷൈന്‍ നല്‍കിയ മൊഴികളുമാണ് പരിശോധിക്കുന്നത്.
ഷൈനിനെതിരേ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----