Connect with us

Kerala

ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാവണം; നോട്ടീസ് നല്‍കി പോലീസ്

പോലീസ് ഷൈനിന്റെ വീട്ടിലെത്തി. നാളെ ഹാജരാവുമെന്ന് കുടുംബം.

Published

|

Last Updated

കൊച്ചി | നടി വിന്‍സിയുടേതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്താനാണ് നോട്ടീസ്. അതിനിടെ, പോലീസ് ഷൈനിന്റെ വീട്ടിലെത്തി. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഷൈനിന്റെ കുടുംബത്തിനും നേരിട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സ്‌റ്റേഷനില്‍ ഹാജരാവുന്ന കാര്യത്തില്‍ ഷൈന്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഷൈന്‍ നാളെ വൈകിട്ട് മൂന്നിന് ഹാജരാവുമെന്നാണ് കുടുംബം പറയുന്നത്. നേരത്തെ, പോലീസിനു മുമ്പില്‍ ഹാജരാവാന്‍ കൂടുതല്‍ സമയം തേടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ഷൈനിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിന്‍സിയോട് സംസാരിച്ച ശേഷമാകും കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഹാജരാവണം.