Connect with us

National

ചൈനയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ആണവായുധ സാമഗ്രികളുമായി പുറപ്പെട്ട കപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു

ആണവ മിസൈലുകൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കപ്പലിൽ നിന്ന് കണ്ടെത്തി

Published

|

Last Updated

മുംബൈ | ചൈനയിൽ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് സുരക്ഷാ ഏജൻസികൾ തടഞ്ഞുന്ന. പാകിസ്ഥാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് ആവശ്യമായ സാധന സാമഗ്രികളാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് മുംബൈയിലെ നവാ ഷെവ തുറമുഖത്ത് കപ്പൽ തടഞ്ഞത്. ജനുവരി 23നാണ് കപ്പൽ തടഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മാൾട്ടയുടെ കൊടി വഹിക്കുന്ന സിഎംഎ സിജിഎം ആറ്റില എന്ന കപ്പലാണ് തടഞ്ഞുവെച്ചിരിക്കുന്നത്. തുടർന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സംഘം നടത്തിയ പരിശോധനയിൽ ആണവ മിസൈലുകൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കപ്പലിൽ നിന്ന് കണ്ടെത്തി. കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ ഉൾപ്പെടെ ഉപകരണങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ ഷിപ്പിംഗ് വിശദാംശങ്ങളിൽ പൊരുത്തക്കേടുകളും കണ്ടെത്തി.

വാസ്‌നാർ അറേഞ്ച്‌മെന്റ് കരാർ പ്രകാരമാണ് സിഎൻസി മെഷീനുകൾ നിയന്ത്രിക്കുന്നത്. സിവിലിയൻ, സൈനിക ഉപയോഗങ്ങളുള്ള വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര കരാറാണ് ഇത്. നോർത്ത് കൊറിയ അതിന്റെ ആണവ പരിപാടിയിൽ സിഎൻസി യന്ത്രം ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

Latest