Kerala
ചരക്കിറക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു; സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും
ജൂലൈ 15ന് ആണ് സാന്‍ ഫര്‍ണാണ്ടോയുടെ കൊളംബോ തീരത്തെ ബര്‍ത്തിങ് നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം| വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയല്‍ റണ്‍ തുടക്കമായതിനാല്‍ പതുക്കെയാണ് കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ ഇറക്കുന്നത്. അതിനാല്‍ ചരക്കിറക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ടെന്നാണ് തുറമുഖ അധികൃതര്‍ പറയുന്നത്.
കപ്പലില്‍ നിന്ന് 1000ത്തോളം കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് വിവരം. കണ്ടെയ്‌നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, അല്ലെങ്കില്‍ നാളെയോ സാന്‍ ഫര്‍ണാണ്ടോ കപ്പല്‍ തീരം വിടും.
ജൂലൈ 15ന് ആണ് സാന്‍ ഫര്‍ണാണ്ടോയുടെ കൊളംബോ തീരത്തെ ബര്‍ത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പല്‍ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാന്‍ ഫീഡര്‍ കപ്പല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിറണായി വിജയനാണ് നിര്‍വഹിച്ചത്. തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് സംസ്ഥാനത്തിന് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി.