Connect with us

Kerala

ഷിരൂര്‍: കാലാവസ്ഥ അനുകൂലം, അര്‍ജുനിനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു

ഗംഗാവാലി നദിയില്‍ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Published

|

Last Updated

ബെംഗളൂരു | ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനിനായുള്ള തിരച്ചില്‍ ദൗത്യം പുനരാരംഭിക്കുന്നു. കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് കാര്‍വാര്‍ എം എല്‍ എ. സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു.

ഇന്ന് രണ്ട് മണിക്കൂര്‍ തിരച്ചില്‍ നടത്തും. നാളെ രാവിലെ എട്ടിന്  തിരച്ചില്‍ പുനരാരംഭിക്കും. ഗംഗാവാലി നദിയില്‍ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഒഴുക്ക് രണ്ട് നോട്‌സിന് അടുത്താണ്.

നേരത്തെ, ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുത്തു നടത്തിയിട്ടുള്ള ഈശ്വര്‍ മല്‍പെയും തിരച്ചിലിന് ഇറങ്ങും. പ്രാദേശിക മത്സ്യത്തൊഴിലാളികളും എസ് ഡി ആര്‍ എഫ്, എന്‍ ഡി ആര്‍ എഫ് സംഘങ്ങളും ഉണ്ടാകും.

അതേസമയം, പണം മുന്‍കൂര്‍ നല്‍കാമെന്ന് അറിയിച്ചിട്ടും തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കേരളം എത്തിച്ചിട്ടില്ലെന്ന് എം എല്‍ എ പറഞ്ഞു.

Latest