Connect with us

From the print

ഷിരൂര്‍ മണ്ണിടിച്ചില്‍; ആളൊഴിഞ്ഞ് ദുരന്തഭൂമി

ഇനി അടുത്ത ഘട്ടം എങ്ങനെയെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന് പോലും നിശ്ചയമില്ല.

Published

|

Last Updated

ഷിരൂര്‍/ കോഴിക്കോട് | കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഇനി അടുത്ത ഘട്ടം എങ്ങനെയെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന് പോലും നിശ്ചയമില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ച അവസ്ഥയിലാണ്.

തിരച്ചില്‍ അവസാനിപ്പിച്ച ശേഷമുള്ള ആദ്യ ദിവസമായ ഇന്നലെ ഷിരൂര്‍ അനാഥമായി. എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, നാവികസേനാംഗങ്ങള്‍ ഇവിടെയില്ല. മൂന്ന് പോലീസുകാരും ദേശീയ പാതക്ക് വേണ്ടി ജോലിയെടുക്കുന്ന തൊഴിലാളികളും മാത്രമാണ് അപകട മേഖലയിലുള്ളത്.

രക്ഷാപ്രവര്‍ത്തനം തുടരണമെന്നാവശ്യപ്പെട്ട് എം വിജിന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇവിടെ തുടരുന്നുണ്ട്. ദൗത്യം തുടരുന്നതിന് സമ്മര്‍ദം ശക്തമാക്കുമ്പോഴും കേരളത്തിന്റെ ആവശ്യം കര്‍ണാടക മുഖവിലക്കെടുക്കുന്നില്ല. തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടത്. ഇതിന്റെ മുന്നോടിയായി സാങ്കേതിക വിദഗ്ധര്‍ ഇന്ന് ഷിരൂരില്‍ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍, ഈ ഡ്രഡ്ജര്‍ ഗംഗാവാലി പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്രത്തോളം ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്. നാല് നോട്‌സ് ഒഴുക്ക് വരെയുള്ള ജലത്തില്‍ മാത്രമേ ഈ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കാനാകൂവെന്നാണ് ചുണ്ടിക്കാട്ടുന്നത്. ഗംഗാവാലിയില്‍ ആറ് നോട്‌സിന് മുകളിലാണ് ഒഴുക്ക്.

കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രാ ബാലന്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest