Connect with us

Kerala

ഷിരൂര്‍ ദൗത്യം: പുഴയില്‍ നിന്നും നേവി മൂന്ന് ലോഹഭാഗങ്ങള്‍ കണ്ടെടുത്തു; അര്‍ജുന്‍ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ

അതേസമയം കണ്ടെത്തിയ കയര്‍ തന്റെ ലോറിയിലേതാണെന്നും മനാഫ് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി നേവിയുടെ സംഘം നടത്തിയ തിരച്ചിലില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം തന്റെ ട്രക്കിന്റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം കണ്ടെത്തിയ കയര്‍ തന്റെ ലോറിയിലേതാണെന്നും മനാഫ് പറഞ്ഞു

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി പത്ത് തവണ തിരച്ചില്‍ നടത്തിയെങ്കിലും നിര്‍ണ്ണായകമായ ഒന്നും കണ്ടെത്താനായില്ല. പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പറഞ്ഞു . അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു