Kerala
ഷിരൂർ രക്ഷാ ദൗത്യം: കൂടുതൽ സൈനിക സഹായം തേടി മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു
നാവികസേനയുടെ സൗത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരേയും ആര്‍.ഒ.വി(Remotely Operated Vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണം.
തിരുവനന്തപുരം | ഷിരൂർ രക്ഷാ ദൗത്യത്തിന് നാവിക സേനയുടെ കൂടുതൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. കൂടുതല്‍ മുങ്ങൽവിദഗ്ധരെ അടിയന്തരമായി ഷിരൂരിലേക്ക് അയക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
നാവികസേനയുടെ സൗത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരേയും ആര്‍.ഒ.വി(Remotely Operated Vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണം. വിഷയത്തില്‍ കേരള സര്‍ക്കാര്‍, കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രിക്ക് കത്തയച്ച വിവരം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. നാവികസേനയില്‍നിന്നു കൂടുതല്‍ വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളുമെത്തുന്നത് രക്ഷാദൗത്യത്തെ സഹായിക്കുമെന്ന് കരുതുന്നതായി അദ്ദേഹം കത്തില്‍ പറയുന്നു.