maharashtra crisis
ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പുറത്താക്കി
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ
മുംബൈ | മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയും വിമത നേതാവുായ ഏക്നാഥ് ഷിന്‍ഡയെ ശിവസേന പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയാണ് തീരുമാനം അറിയിച്ചത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ശിവസേന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി ജെ പി പിന്തുണയോടെ കഴിഞ്ഞ ദിവസമാണ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. പുതിയ സര്‍ക്കാറിന് സഭയില്‍ വിശ്വാസം തെളിയിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. നാളെ പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. 2014ല്‍ ശിവസേനയില്‍ നിന്ന് ബി ജെ പിയിലെത്തിയ രാഹുല്‍ നര്‍വേക്കറാണ് പുതിയ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. എന്നാല്‍ എന്‍ സി പി, ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായി ആര് സ്പീക്കറായി വരുമെന്ന് വ്യക്തമാല്ല.