Connect with us

shivasena

ഉവൈസിയെപ്പോലുള്ളവരെ ഇന്ത്യന്‍ മുസ്ലിംകള്‍ നേതാവായി അംഗീകരിക്കില്ലെന്ന് ശിവസേന

പശ്ചിമ ബംഗാളില്‍ ഉവൈസിയുടെ തന്ത്രങ്ങള്‍ വിലപ്പോയില്ലെന്നും ബിഹാറില്‍ ഇദ്ദേഹമുണ്ടായിരുന്നില്ലെങ്കില്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയായേനെ എന്നും പാര്‍ട്ടി പത്രം അഭിപ്രായപ്പെട്ടു

Published

|

Last Updated

മുംബൈ | അസദുദ്ദീന്‍ ഉവൈസിയെപ്പോലുള്ളവരെ നേതാവായി അംഗീകരിക്കാന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ തയ്യാറല്ലെന്ന് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് പരാമര്‍ശം. മുസ്ലിംകള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് പറയാന്‍ ഉവൈസിക്ക് ധൈര്യം വരുന്ന ദിവസമേ അദ്ദേഹത്തെ ദേശീയ നേതാവായി കണക്കാക്കാന്‍ കഴിയുകയുള്ളൂ എന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. അതുവരെ ബി ജെ പിയുടെ അടിവസ്ത്രമായി മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിയുകയുള്ളൂ എന്ന് തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉവൈസിക്കെതിരെ പത്രം നടത്തുന്നത്.

പ്രയാഗ് രാജില്‍ നിന്നും ലഖ്‌നൗവിലേക്ക് നടത്തിയ പര്യടനത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരക്കഥയുടെ ഭാഗമായാണ്. ബി ജെ പിയുടെ തിരശ്ശീലക്ക് പിന്നിലെ സഹായിയാണ് ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ്- ഇ- ഇത്തിഹാദുല്‍ പാര്‍ട്ടിയെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.

പശ്ചിമ ബംഗാളില്‍ ഉവൈസിയുടെ തന്ത്രങ്ങള്‍ വിലപ്പോയില്ലെന്നും ബിഹാറില്‍ ഇദ്ദേഹമുണ്ടായിരുന്നില്ലെങ്കില്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയായേനെ എന്നും പാര്‍ട്ടി പത്രം അഭിപ്രായപ്പെട്ടു.

Latest