SHIVSENA
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേനയും
നിലവില്‍ കോണ്‍ഗ്രസും എന്‍ സി പിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മാത്രമാണ് ശിവസേന ഭരണത്തിന്റെ ഭാഗമായുള്ളത്
മുബൈ | അടുത്ത വര്‍ഷം നടക്കാനിരുക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വരവ് പ്രഖ്യാപിച്ച് ശിവസേനയും. 2022 ല്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന അറിയിച്ചു. നിലവില്‍ ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമില്ലെന്നും എന്നാല്‍ ഭാവിയില്‍ സഖ്യ സാധ്യത തള്ളിക്കളിയുന്നില്ലെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.
നിലവില്‍ കോണ്‍ഗ്രസും എന്‍ സി പിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മാത്രമാണ് ശിവസേന ഭരണത്തിന്റെ ഭാഗമായുള്ളത്. അവിടെ പ്രബല കക്ഷിയായിരുന്ന ശിവസേന നീണ്ട നാളത്തെ ബി ജെ പി സഖ്യം വിട്ടാണ് എന്‍ സി പി കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കാണ്. പ്രബല കക്ഷിയായ തങ്ങളെ ബി ജെ പി വിഴുങ്ങുന്നുവെന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് ബി ജെ പിക്കൊപ്പമുള്ള സഖ്യം വിടാന്‍ ശിവസേന തയ്യാറായത്. ഇതിന് ശേഷം ദേശീയ തലത്തില്‍ തന്നെ ബി ജെ പിക്കെതിരെ ശിവസേന കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്താറുണ്ട്.