political crisis in maharashtra
മഹാവികാസ് അഗാഡി സഖ്യം ഉപേക്ഷിക്കാമെന്ന് വിമതരോട് ശിവസേന
ഗുവാഹത്തിയിലുള്ള എം എല്‍ എമാര്‍ മുംബൈയില്‍ മടങ്ങിയെത്തണമെന്ന് സഞ്ജയ് റാവത്ത്
മുംബൈ | എന്‍ സി പിയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാമെന്ന് വിമതര്‍ക്ക് ഉറപ്പ് നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാവികാസ് അഘാഡി സഖ്യം പാര്‍ട്ടി അവസാനിപ്പിക്കാം. ഗുവാഹത്തിലുള്ള പാര്‍ട്ടി എം എല്‍ എമാര്‍ മുംബൈയില്‍ മടങ്ങിയെത്തണമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. എം എല്‍ എമാരുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചര്‍ച്ചക്ക് തയ്യാറാണെന്നും റാവത്ത് അറിയിച്ചു. റാവത്തിന്റെ പുതിയ വാഗ്ദാനത്തോട് എക്‌നാഥ് ഷിന്‍ഡെയടക്കമുള്ള വിതമര്‍ ഏത് രൂപത്തില്‍ പ്രതികരിക്കുമെന്നാണ് ഇനി ഉറ്റുനോക്കുന്നത്.
നേരത്തെ ഷിന്‍ഡെക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ഉദ്ദവ് താക്കറെയും സഞ്ജയ് റാവത്തും അറിയിച്ചിരുന്നു. ഇത് അവഗണിച്ച ഷിന്‍ഡെ കോണ്‍ഗ്രസ്, എന്‍ സി പി സഖ്യം ഉപേക്ഷിക്കണമെന്നും ബി ജെ പിയുമായി കൂട്ടുകൂടണമെന്നും ആവശ്യപ്പെടുകയായിരുന്നു. സഖ്യം വിടാമെന്ന സഞ്ജയ് റാവത്തിന്റെ പുതിയ വാഗ്ദാനം ശിവസേന ഷിന്‍ഡെക്ക് കീഴടങ്ങുന്നുവെന്ന് വ്യക്തമാകുകയാണ്.
അതിനിടെ ശിവസേനക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് എന്‍ സി പി നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് മുമ്പില്‍ എന്‍ സി പിയുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. എന്‍ സി പി മന്ത്രിമാരോട് രാജിക്കൊരുങ്ങാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു. ശിവസേനക്ക് വേണമെങ്കില്‍ സഖ്യം തുടരാമെന്ന നിലപാടാണ് കോണ്‍ഗ്രസ്