Connect with us

National

ശിവാജി പ്രതിമ തകർന്ന സംഭവം; തലകുനിച്ച് മാപ്പു ചോദിക്കുന്നുവെന്ന് നരേന്ദ്രമോദി

സംഭവത്തില്‍ പ്രതിമ രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ ഇന്നലെ രാത്രി കോലാപൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

മുംബൈ | ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന് വീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നുവെന്നും സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് ചോദിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഖേദ പ്രകടനം.

എട്ട് മാസം മുന്‍പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. പ്രതിമ നിര്‍മ്മാണത്തില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ പ്രതിമ രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ ഇന്നലെ രാത്രി
കോലാപൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിമ തകര്‍ന്നതില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് സിന്ധുദുര്‍ഗില്‍ നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ ഉദ്ഘാടനം ചെയ്തത്.

Latest