Chandrayan 3
ശിവശക്തി പോയിന്റ്: ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ പേര് അംഗീകരിച്ച് ഐ എ യു
ചന്ദ്രനില്‍ ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥാനത്തിന് പേരിട്ടത് പ്രധാനമന്ത്രി
ബെംഗളൂരു | ചന്ദ്രനില്‍ ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ എ യു). ഐ എ യുവിനാണ് ബഹിരാകാശത്തെ വസ്തുക്കളുടെ പേര് ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള അവകാശം.
ഐ എ യു അംഗീകാരം കിട്ടിയതോടെ ഇനി ശാസ്ത്ര ജേണലുകളിടക്കം ഈ പേര് ഉപയോഗി ക്കാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ലാന്‍ഡിംഗ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നല്‍കിയത്. ഈ പേരിടല്‍ ഏറെ വിവാദത്തിന് ഇടയാക്കിയികുന്നു.
‘ശിവശക്തി പോയിന്റ്’ എന്ന നാമകരണം പിന്‍വലിക്കണമെന്ന് നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം ശാസ്ത്ര സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വിവാദ ത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ പ്രതികരണം. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും എസ് സോമനാഥ് പറഞ്ഞിരുന്നു.
ഓഗസ്റ്റ് 23 ന് വൈകീട്ട് 6.03നായിരുന്നു ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയത്. മണിക്കൂറുകള്‍ക്കു പിന്നാലെ ചന്ദ്രയാന്‍-3ന്റെ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഇതോടെ ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു.