Connect with us

Kerala

മത്സരിക്കാനില്ലെന്ന് ശോഭയും രമേശും നേതൃത്വത്തെ അറിയിച്ചിരുന്നു: കെ സുരേന്ദ്രന്‍

കുഴല്‍പ്പണ ആരോപണം നിലനില്‍ക്കുക ഉപ തിരഞ്ഞെടുപ്പ് ദിവസം വരെ മാത്രം.

Published

|

Last Updated

പാലക്കാട് | പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രനും എം ടി രമേശും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതിന്റെ പേരില്‍ നടന്നത് അനാവശ്യ വിവാദങ്ങളാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കുഴല്‍പ്പണ ആരോപണത്തിന് വലിയ ആുയസ്സുണ്ടാകില്ലെന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു. ഉപ തിരഞ്ഞെടുപ്പ് ദിവസം വരെ മാത്രമേ അത് നിലനില്‍ക്കൂ. അതുകഴിഞ്ഞാല്‍ വിഷയം മാധ്യമങ്ങളും മറക്കും. താന്‍ അധ്യക്ഷനായതു കൊണ്ടാണ് എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.

ഷാഫി പറമ്പിലിന്റെ ദുസ്വാധീനത്തില്‍ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം നേതാക്കള്‍ അസ്വസ്ഥരാണെന്നും പാലക്കാട്ട് യു ഡി എഫിന് ഇത് തിരിച്ചടിയാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest