Connect with us

നരേന്ദ്രമോദി ഏകാധിപതി എന്നു പറഞ്ഞതിനാണ് ശോഭാ സുരേന്ദ്രന്‍ തന്നെ അനുമോദിക്കുന്നത്: ജി സുധാകരന്‍

അഹങ്കാരം അധപ്പതനത്തിന്റെ മുന്നോടിയാണെന്ന് ശോഭ മനസിലാക്കണം

Published

|

Last Updated

ആലപ്പുഴ | പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന അര്‍ഥത്തിലാണെന്നും അതിനാണ് ശോഭാ സുരേന്ദ്രന്‍ തന്നെ അനുമോദിച്ചതെന്നും സി പി എം നേതാവ് ജി സുധാകരന്‍.

ആലപ്പുഴയില്‍ വന്ന് തനിക്ക് സംരക്ഷണം നല്‍കുമെന്ന് പറയുന്നത് അഹങ്കാരമാണ്. ‘അഹങ്കാരമേ നിന്റെ പേരാണോ ശോഭാ സുരേന്ദ്രന്‍’ എന്നു ചോദിച്ച ജി സുധാകരന്‍ അഹങ്കാരം അധപ്പതന ത്തിന്റെ മുന്നോടിയാണെന്ന് ശോഭ മനസിലാക്കണമെന്നും പറഞ്ഞു.

ആലപ്പുഴയില്‍ ശോഭ വന്നു തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും തനിക്കു സംരക്ഷണം ഒരുക്കി. കുറെ വോട്ടുകള്‍ പിടിച്ചത് സമ്മതിച്ചു. പക്ഷേ അതിന്റെ അഹങ്കാരം വേണ്ടെന്നും സുധാകരന്റെ പറഞ്ഞു.

പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന സി പി എം നേതാക്കള്‍ക്ക് ബി ജെ പി സംരക്ഷണം നല്‍കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. നരേന്ദ്രമോദി ശക്തനായ ഒരു വലതുപക്ഷ ഭരണാധികാരിയാണെന്ന ജി സുധാകരന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

 

Latest