Connect with us

club football

ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി; ജയിച്ച് പി എസ് ജി

700ാം ക്ലബ് ഗോള്‍ എന്ന നേട്ടവും മെസ്സി സ്വന്തമാക്കി.

Published

|

Last Updated

ബ്രസ്സല്‍സ് | സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. അല്‍മേരിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെട്ടത്. ഇതോടെ ലാ ലിഗയില്‍ പത്ത് പോയിന്റ് ലീഡ് നേടാനുള്ള അവസരം ബാഴ്‌സക്ക് നഷ്ടമായി.

ആദ്യപകുതിയിലെ 24ാം മിനുട്ടില്‍ അല്‍മേരിയയുടെ എല്‍ ബിലാല്‍ ടൂറെയാണ് ഗോളടിച്ചത്. അതിനിടെ, ഫ്രഞ്ച് ലീഗ് വണ്ണില്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ മാഴ്‌സിയ്യക്കെതിരെ പി എസ് ജി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലയണല്‍ മെസ്സി ഒരു ഗോളടിച്ചു. ഇതോടെ 700ാം ക്ലബ് ഗോള്‍ എന്ന നേട്ടവും മെസ്സി സ്വന്തമാക്കി.

ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് പി എസ് ജിയുടെ ജയം. എംബാപ്പെയുടെ രണ്ട് ഗോളുകള്‍ക്കും മെസ്സിയായിരുന്നു അസിസ്റ്റ്. മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയതാകട്ടെ എംബാപ്പെയും.

അതിനിടെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് മുന്നില്‍ ചെല്‍സി കീഴടങ്ങി. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ടോട്ടനത്തിന്റെ ജയം. ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ തോറ്റപ്പോള്‍ മിലാന്‍ ജയിച്ചു.

Latest