Connect with us

atm

എ ടി എം കൗണ്ടറില്‍ നിന്നു ഷോക്കേറ്റു; താല്‍ക്കാലികമായി അടച്ചിട്ടു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

കോഴിക്കോട് | എ ടി എം കൗണ്ടറില്‍ നിന്ന് ഇടപാടുകാര്‍ക്ക് ഷോക്കേറ്റു. ബാലുശ്ശേരി ബസ്സ്റ്റാന്റിന് സമീപത്തെ എ ടി എമ്മിന്റെ കീ പാഡില്‍നിന്നാണ് ഷോക്കേറ്റത്.

എ ടി എമ്മില്‍ നിന്ന് പണം വലിക്കാനെത്തിയവര്‍ക്കു കൈയ്യില്‍ ഷോക്കേറ്റതായി പരാതി ഉയര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് എ ടി എം കൗണ്ടര്‍ താത്കാലികമായി അടച്ചു.

 

Latest