Connect with us

Kerala

കണിച്ചുകുളങ്ങരയില്‍ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെയാണ് അപകടം.

Published

|

Last Updated

ചേര്‍ത്തല | കണിച്ചുകുളങ്ങരയില്‍ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.

ബിഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. ബിഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെയാണ് അപകടം.

തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.

 

 

Latest