Connect with us

Death due to electric shock

വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തേങ്ങയിടുന്നതിനിടെ തോട്ടി ലൈന്‍ കമ്പിയില്‍ തട്ടിയാണ് അപകടം

Published

|

Last Updated

തിരുവനന്തപുരം |  ജില്ലയിലെ വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടന്‍ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്ന് തേങ്ങയിടുന്നതിടെ തോട്ടി സമീപത്തെ ലൈന്‍ കമ്പിയില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

Latest