National
അമ്പരപ്പിക്കുന്ന സംഭവം: ഉത്തർപ്രദേശിൽ ജലദോഷത്തിന് ചികിത്സയായി അഞ്ചുവയസ്സുകാരനെ പുകവലിപ്പിച്ച് ഡോക്ടർ
ഡോക്ടർ കുട്ടിയോട് സിഗരറ്റ് വായിൽ വെക്കാൻ പറയുന്നതും, പിന്നീട് അത് കത്തിച്ച് വലിക്കാൻ നിർബന്ധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ന്യൂഡൽഹി | ഉത്തർപ്രദേശിലെ ജലൗനിൽ വിചിത്രമായ സംഭവം. ജലദോഷത്തിന് ചികിത്സയുടെ ഭാഗമായി ഒരു ഡോക്ടർ അഞ്ചുവയസ്സുകാരനെ പുകവലിപ്പിച്ചു. ഡോക്ടർ കുട്ടിയോട് സിഗരറ്റ് വായിൽ വെക്കാൻ പറയുന്നതും, പിന്നീട് അത് കത്തിച്ച് വലിക്കാൻ നിർബന്ധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ ഡോക്ടർ കുട്ടിയോട് പുകയെടുക്കാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.
കുഥൗണ്ടിലെ സെൻട്രൽ ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ചിരുന്ന സുരേഷ് ചന്ദ്ര എന്ന ഡോക്ടറാണ് വിചിത്ര ചികിത്സ നിർദേശിച്ചത്. ഇയാളെ സ്ഥലം മാറ്റിയെന്നും, ഇയാൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതായും ചീഫ് മെഡിക്കൽ ഓഫീസർ നരേന്ദ്ര ദേവ് ശർമ്മ അറിയിച്ചു.
जालौन
प्राथमिक स्वास्थ केंद्र कुठौंद में तैनात डॉ सुरेशचंद्र का अजीवो गरीब मामला सामने आया
इलाज कराने आए दंपत्ति के नौनिहाल बच्चे को सिगरेट का शुटका लगाने की दे रहे हैं ट्रेनिंग।
वीडियो सोशल मीडिया वायरल।@jalaunpolice @adgzonekanpur@CMOfficeUP@Uppolice pic.twitter.com/4Y3Octc6tK— Vivek Tripathi (@VivekTr87311112) April 16, 2025
“ഇത്തരത്തിലുള്ള ഒരു സംഭവം ജില്ലയിൽ വെച്ചുപൊറുപ്പിക്കില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്” – ശർമ്മ പറഞ്ഞു.
ഈ മാസം ആദ്യമാണ് സംഭവം നടതന്നതെന്നാണ് വിവരം.