sholayar dam
ഷോളയാർ അണക്കെട്ട് തുറന്നു
പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ

തൃശൂർ | കേരള ഷോളയാർ അണക്കെട്ട് തുറന്നു. ഒരു സ്പിൽവേ ഗേറ്റ് അരയടിയാണ് ഉയർത്തിയത്. 11.73 ക്യുമെക്‌സ് ജലമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
നിലവിൽ, പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ (421) എത്തിയിട്ടുണ്ട്. ജലനിരപ്പ് 421.4ൽ എത്തുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടായാലും വെള്ളം ചാലക്കുടി പുഴയിലേയ്ക്ക് ഒഴുക്കിവിടും. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും തൃശൂർ കലക്ടർ അറിയിച്ചു.
---- facebook comment plugin here -----