Connect with us

International

റഷ്യയില്‍ നഴ്‌സറിക്ക് നേരെ വെടിവെപ്പ്; രണ്ട് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

അക്രമി പിന്നീട് സ്വയം ജീവനൊടുക്കി

Published

|

Last Updated

മോസ്‌കോ | റഷ്യയിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണം. റഷ്യയിലെ ഉല്യനോവ്‌സ്‌കില്‍ നടന്ന വെടിവെപ്പിലാണ് രണ്ട് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടത്. മറ്റൊരു അധ്യാപിക്ക്ക് പരുക്കേറ്റു.

അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. സ്ഥലം ഗവര്‍ണര്‍ അലെക്‌സേയ് റുസൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 68കാരന്റെ പേരിലുള്ളതാണ് തോക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

Latest