Connect with us

International

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്; വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

കൃത്യം നടത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് മരിച്ച നിലയില്‍ സ്‌കൂളില്‍ നിന്ന് കണ്ടെത്തി

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയിലെ വിസ്‌കേസിനിലെ സ്‌കൂളില്‍ വെടിവെപ്പ്.വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാല് പേര്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

കൃത്യം നടത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് മരിച്ച നിലയില്‍ സ്‌കൂളില്‍ നിന്ന് കണ്ടെത്തിയെന്നും വിവരമുണ്ട്. 400ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍. 15വയസുള്ള പെണ്‍കുട്ടിയാണ് ആക്രമണം നടത്തിയത്.എന്നാല്‍ കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സ്‌കൂളില്‍ കൃത്യസമയത്ത് എത്തിയ കുട്ടി മൂന്ന് മണിക്കൂറിന് ശേഷമാണ് തോക്ക് എടുത്ത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് നാല് പേര്‍ക്ക് വെടിയേറ്റത്.ആക്രമണം നടത്തിയ വിദ്യാര്‍ഥിയുടെ കുടുംബം പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.അതേസമയം ആക്രമണത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത് എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല.

Latest