Connect with us

International

മെക്‌സിക്കോയില്‍ ഉത്സവാഘോഷത്തിനിടെ വെടിവെപ്പ്; 19 പേര്‍ കൊല്ലപ്പെട്ടു

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു

Published

|

Last Updated

മെക്‌സിക്കോ സിറ്റി |  സെന്‍ട്രല്‍ മെക്സിക്കോയില്‍ ഉത്സവ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു. സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് വെടിവയ്പ്പുണ്ടായത്.

മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഉത്സവ ആഘോഷ പരിപാടിക്കിടെയാണ് സംഭവം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ആക്രമണമുണ്ടാകുന്നതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകാമിതെന്നാണ് സൂചന.

 

Latest