Connect with us

chicago shooting

അമേരിക്കയില്‍ പരേഡിനിടെ വെടിവെപ്പ്; ആറ് പേര്‍ മരിച്ചു

പരേഡ് ആരംഭിച്ച് അധികം വൈകാതെയാണ് വെടിവെപ്പുണ്ടായത്.

Published

|

Last Updated

ചിക്കാഗോ | അമേരിക്കന്‍ നഗരമായ ചിക്കാഗോക്ക് സമീപം ജൂലൈ നാല് സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്. ആറ് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇല്ലിനോയിസിലെ ഹൈലാന്‍ഡ് പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്.

പാര്‍ക്കില്‍ പരേഡ് പുരോഗമിക്കുന്നതിനിടെ നിരവധി തവണ വെടിവെപ്പുണ്ടാകുകയായിരുന്നു. പരേഡ് ആരംഭിച്ച് അധികം വൈകാതെയാണ് വെടിവെപ്പുണ്ടായത്. പരുക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി തുടരെത്തുടരെ 20- 25 തവണ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് ആഘോഷം റദ്ദാക്കിയതായി ഹൈലാന്‍ഡ് പാര്‍ക്ക് മേയര്‍ അറിയിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ല. 18- 20 വയസ്സുള്ള വെള്ളക്കാരനാണ് അക്രമിയെന്നാണ് അധികൃതരുടെ സംശയം.

Latest