Connect with us

niger gun fire

നൈജറില്‍ വെടിവെപ്പ്; മേയര്‍ ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടു

മാലി അതിര്‍ത്തിക്ക് സമീപത്തുവെച്ചാണ് തോക്കുധാരികള്‍ വെടിയുതിര്‍ത്തത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

Published

|

Last Updated

നിയാമെ |  ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍മേയര്‍ ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടു. മാലി അതിര്‍ത്തിക്ക് സമീപത്തുവെച്ചാണ് മേയര്‍ ബാനിബംഗാവു നയിച്ച സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി നൈജര്‍ ആഭ്യന്തരമന്ത്രി അറിയിച്ചു. പ്രതികള്‍ക്കായി പോലീസും സൈന്യവും തിരച്ചില്‍ ആരംഭിച്ചു. നേരത്തെ ഈ മേഖലയില്‍ ഐ എസ് നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

 

Latest