Oman
ഒമാനില്‍ വെടിവെപ്പ്; മരണം ഒമ്പതായി, 28 പേര്‍ക്ക് പരുക്ക്
. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിവരികയാണെന്നും റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) പ്രസ്താവനയില്‍ അറിയിച്ചു.
മസ്‌കത്ത് | മസ്‌കത്ത് നഗരത്തോട് ചേര്‍ന്ന് വാദീ കബീറില്‍ പള്ളിയുടെ പരിസരത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിവരികയാണെന്നും റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) പ്രസ്താവനയില്‍ അറിയിച്ചു.
ആര്‍ ഒ പിയും മറ്റു സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മരണപ്പെട്ടരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.