Connect with us

Shooting

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; അക്രമിയടക്കം അഞ്ച് പേര്‍ മരിച്ചു

സെന്റ്.ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്.

Published

|

Last Updated

ഒക്ലാഹോമ | അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ലാഹോമയിലെ ടല്‍സയിലാണ് വെടിവെപ്പുണ്ടായത്.

സെന്റ്.ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇയാളുടെ മൃതദേഹത്തില്‍ നിരവധി തവണ വെടിയേറ്റതായി കാണുന്നുണ്ട്. സ്വയം വെടിവെച്ചതായാണ് അധികൃതരുടെ നിഗമനം. നീളമുള്ള ഒരു തോക്കും ഒരു കൈതോക്കുമാണ് അക്രമിയുടെ കൈവശമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടെക്‌സസിലെ സ്‌കൂളില്‍ അതിക്രമിച്ചുകയറിയ അക്രമി 21 പേരെ വെടിവെച്ചുകൊന്നിരുന്നു.

Latest