International
യു എസില്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ വെടിവെപ്പ്; ഒരു മരണം
അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു

ജോര്‍ജിയ | അമേരിക്കയിലെ ജോര്‍ജിയയിലുള്ള ഫോര്‍ട്ട് വാലി സ്റ്റേറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു.
അതേ സമയം കൊല്ലപ്പെട്ടയാള്‍ ഫോര്‍ട്ട് വാലി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി അല്ലെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വെടിവയ്പ്പിനെ തുടര്‍ന്ന് ക്യാമ്പസ് അടച്ചു
---- facebook comment plugin here -----