Connect with us

Shooting

കാനഡയില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം

വിവിധ സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി.

Published

|

Last Updated

മോണ്ട്‌റിയല്‍ | കാനഡയിലെ വാന്‍കൂവറില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് നേരെ വെടിവെപ്പ്. മൂന്ന് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ സംഭവസ്ഥലത്ത്  വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് കൊളംബിയയില ലാംഗ്ലി നഗരത്തിലാണ് സംഭവം. വീടില്ലാതെ നഗരത്തില്‍ കൂട്ടമായി കഴിയുന്നവര്‍ക്ക് നേരെയാണ് അക്രമി വെടിവെച്ചത്. വിവിധ സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Latest