Connect with us

Kerala

കടയടപ്പ് സമരം; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപ്പകല്‍ സമരം നടത്തും

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും തുറക്കില്ല. വേതന പാക്കേജ് പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ കേന്ദ്രത്തോടുള്ള കേന്ദ്ര അവഗണന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം.

കഴിഞ്ഞ ദിവസം റേഷന്‍ വ്യാപാരികളുടെ സംഘടനയും അധികൃതരും ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപ്പകല്‍ സമരം നടത്തും.

 

---- facebook comment plugin here -----

Latest