Connect with us

Kerala

പിറവത്ത് കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മര്‍ദനം

പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കൊച്ചി|കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനം. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യയെയുമാണ് എട്ടംഗ സംഘം മര്‍ദിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം പേരാണ് കറിയില്‍ ഗ്രേവി കുറഞ്ഞെന്നാരോപിച്ച് ദമ്പതികളെ അസഭ്യം പറയുകയും, മര്‍ദിക്കുകയും ചെയ്തത്. മര്‍ദനത്തില്‍ പരുക്കേറ്റ ദമ്പതികള്‍ പിറവം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പിറവം പോലീസ് കേസെടുത്തു.