Kerala
ഷൊര്‍ണ്ണൂര്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് റെയില്‍വെ
സംഭവത്തില്‍ റെയില്‍വെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയില്‍വെ ഡിവിഷന്‍
പാലക്കാട് | ഷൊര്‍ണ്ണൂരില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വെ. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.
അതേ സമയം സംഭവത്തില്‍ റെയില്‍വെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയില്‍വെ ഡിവിഷന്‍ പ്രതികരിച്ചു. ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയില്‍വെ പറയുന്നു. . ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആര്‍പിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികള്‍ നടന്ന പാളത്തില്‍ ട്രയിനുകള്‍ക്ക് വേഗ പരിധിയില്ലെന്നും റെയില്‍വെ പറയുന്നു.
---- facebook comment plugin here -----