Kerala
ഷൊര്‍ണൂര്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്
മരിച്ച നാല് പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
തിരുവനന്തപുരം | ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മരിച്ച നാലുപേരുടെയും കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെയാണ് അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ചത്. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണ്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം സംഭവ ദിവസവും ട്രെയിനിടിച്ച് പുഴയില്‍ വീണ ലക്ഷ്മണന്റെ മൃതദേഹം ഇന്നും കണ്ടെത്തിയിരുന്നു