Kerala
ഷൊര്‍ണൂര്‍ അപകടം; പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
തമിഴ്നാട് സേലം സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് ഭാരതപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്
പാലക്കാട് | ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പുഴയില്‍ വീണു കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് ഭാരതപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്. റെയില്‍വേ ട്രാക്കില്‍ മാലിന്യം നീക്കം ചെയ്യുകയായിരുന്നു ഇവര്‍. അപകടത്തില്‍ കാണാതായ ലക്ഷ്മണനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ ടീം ഉള്‍പ്പെടെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. വൈകിട്ടോടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. കൊച്ചിന്‍ പാലത്തിന്റെ തൂണിനോട് ചേര്‍ന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ട്രെയിന്‍ തട്ടി മരിച്ച റെയില്‍വേ കരാര്‍ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണന്‍ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റാണിയുടെ ഭര്‍ത്താവാണ് ലക്ഷ്മണന്‍.