Connect with us

Kerala

ഷൊര്‍ണൂര്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  ഷൊര്‍ണൂരില്‍ പാളത്തിലെ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചത്.തമിഴ്നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു

കഴിഞ്ഞ ശനിയാഴ്ച ഷൊര്‍ണൂര്‍ പാലത്തില്‍വെച്ച് കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്്.