From the print
ഷൊര്‍ണൂര്‍- കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍
ദിവസേനയില്ലെങ്കിലും തിരക്ക് പരിഹരിക്കാന്‍ ഒരു മാസത്തേക്കാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്
കോഴിക്കോട് | ഹ്രസ്വദൂര യാത്രക്കാര്‍ക്ക് താത്കാലിക ആശ്വാസമായി ഷൊര്‍ണൂര്‍- കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍. ദിവസേനയില്ലെങ്കിലും തിരക്ക് പരിഹരിക്കാന്‍ ഒരു മാസത്തേക്കാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്.
പന്ത്രണ്ട് കോച്ചുകളാണ് പാസഞ്ചര്‍ ട്രെയിനിനുള്ളത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്തുക. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40ന് പുറപ്പെട്ട് കോഴിക്കോട്ട് 5.35നും കണ്ണൂരില്‍ 7.40നും എത്തും.
കണ്ണൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. രാവിലെ 8.10ന് കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങി 9.45ന് കോഴിക്കോട്ടും 11.30ന് ഷൊര്‍ണൂരിലുമെത്തും.
---- facebook comment plugin here -----