Connect with us

Kerala

ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ; വീടിന് തീപ്പിടിച്ചു, ഒരുലക്ഷം രൂപയുടെ നാശ നഷ്ടം

നാട്ടുകാർ ഓടിയെത്തിയാണ് തീയണച്ചത്

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ വീടിന് തീപ്പിടിച്ചു.മാവിനകല്ലില്‍ ഹാലോജി റാവുവിന്റെ വീടിനാണ് തീപ്പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി പുറത്തിറങ്ങുകയും തുടര്‍ന്ന് നാട്ടുകാരെത്തി തീയണക്കുകയുമായിരുന്നു.

വരാന്തയില്‍ സൂക്ഷിച്ച വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തി നശിക്കുകയും വിറക് പുരയോട് ചേര്‍ന്ന് കൂട്ടിലുണ്ടായിരുന്ന കോഴികളും മുയലുകളും ചത്തൊടുങ്ങുകയും ചെയ്തു. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് വീട്ടുകാര്‍ പറയുന്നത്.

 

Latest