prathivaram story
ചെറു കഥകൾ
വീട്ടിൽ വളർത്തുന്ന തത്തയെ എല്ലാ അക്ഷരങ്ങളും പഠിപ്പിച്ചു. ആഗസ്റ്റ് 15 ന്. സ്വാതന്ത്ര്യപ്പുലരിയിൽ "സ്വാതന്ത്ര ദിനാശംസകൾ' എന്ന് പറയാൻ തത്തയോട് പറഞ്ഞപ്പോൾ അത് പറയുകയാണ് കൂട് തുറക്കാൻ.
പ്രവാസം
പ്രവാസം വലിയൊരു കളവ് ആയിരുന്നു. നിർത്തിപ്പോരുന്നൂ എന്നു പറഞ്ഞു വീടിനെയും നാടിനെയും വീട്ടുകാരെയും പറ്റിക്കുന്ന ഒരു കളവ്.
ബോർഡ്
ഒരിക്കൽ ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആരെയും ഭയപ്പെടുത്തുന്ന ഒരു ബോർഡ് ഒരു ബസിന്റെ മുന്നിൽ എഴുതിവെച്ചിരിക്കുന്നു. “മെഡിക്കൽ കോളജ് വഴി കല്ലറ.’
സ്വാതന്ത്ര്യം
വീട്ടിൽ വളർത്തുന്ന തത്തയെ എല്ലാ അക്ഷരങ്ങളും പഠിപ്പിച്ചു. ആഗസ്റ്റ് 15 ന്. സ്വാതന്ത്ര്യപ്പുലരിയിൽ “സ്വാതന്ത്ര ദിനാശംസകൾ’ എന്ന് പറയാൻ തത്തയോട് പറഞ്ഞപ്പോൾ അത് പറയുകയാണ് കൂട് തുറക്കാൻ.
മരണപ്പെട്ടവൻ
ഒരൊറ്റ ദിവസം കൂട്ടുകാരുടെ ഫോണിലെ ഇൻസ്റ്റഗ്രാമിൽ “റിൽസ് ‘ ആകുന്നു.
” എഫ് ബീ യിൽ’ സ്റ്റോറി ആകുന്നു.
വാട്സ് ആപ്പിൽ ” സ്റ്റാറ്റസ്’ ആകുന്നു.
കാപ്പി
എന്നും എന്റെ തണുത്ത പ്രഭാതം ചുടുചുംബനം തന്നു ഉണർത്തുന്നു.
പുതപ്പ്
ചില സമയങ്ങളിൽ എന്റെ ” തല വേദനകളെ’ കുളിരിൽ ആക്കി കൂട്ടുകിടത്തുന്നു നീ എന്ന ഒരൊറ്റ “സാമീപ്യം’.
തലയിണ
നിന്നിൽ ആയി എത്ര നൊമ്പരങ്ങളുടെ കണ്ണുനീർ ചാലുകൾ ആണ് ഞാൻ ഒഴുക്കിക്കളഞ്ഞത്’.
ഏത്ര എത്ര വേദനകളാണ് നിന്നിൽ ഇറക്കി വെച്ച് വിശ്രമിച്ച് കിടന്നുറങ്ങിയത്.
ചുട്ടുപൊള്ളുന്ന എത്രയോ നിശ്വാസം തണുപ്പിച്ച് എത്രയോ വട്ടം കറങ്ങിത്തീർക്കുന്നു.
വീട്
എത്ര ദിവസം മാറി നിന്നാലും
എത്ര അകലെ യാത്ര പോയാലും
ഒരിക്കലും മറക്കാൻ ആകില്ല
നിന്നിലേക്കുള്ള വഴി.