National
ബെംഗളുരുവിലെ ജ്വല്ലറിയില്‍ മോഷണ ശ്രമത്തിനിടെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരുക്ക്
ബൈക്കില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

ബെംഗളുരു| ബെംഗളുരുവിലെ കൊടിഗെഹള്ളിയിലെ ജ്വല്ലറിയില്‍ മോഷണ ശ്രമത്തിനിടെ വെടിവെപ്പ്. അക്രമികള്‍ ജ്വല്ലറി ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ രണ്ട് ജ്വല്ലറി ജീവനക്കാര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്തശേഷം അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പോലീസ് ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----