Connect with us

National

കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണം; മദനിയുടെ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ബെംഗളുരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് മദനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഹരജി സമര്‍പ്പിച്ചത്.  ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മദനിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഇന്ന് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണമെന്നും ആരോഗ്യനില മോശമാകുകയാണെന്നും അപേക്ഷയില്‍ പറയുന്നു. തന്റെ പിതാവിന്റെ ആരോഗ്യനില മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം. വിചാരണപൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണം. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.